ഭാവി നിർണയിക്കുന്ന 10 പരീക്ഷകൾ

Career Guidance
 • 🔘 പത്താം ക്ലാസ് കഴിഞ്ഞു പതിനൊന്നിലേക്കു കടക്കുമ്പോൾ മുതൽ ചില നിർണായക ചോദ്യങ്ങള്‍ ഉയരും. രണ്ടുവർഷം കഴിഞ്ഞ് ഏതൊക്കെ പ്രവേശന പരീക്ഷകള്‍ എഴുതും എന്നതാണ് ഇതിൽ പ്രധാനം. വിദ്യാർഥികളുടെ ‘ഹോട് ഫേവറിറ്റുകളായ’ ചില പ്രധാന പ്രവേശന പരീക്ഷകള്‍ അറിയാം.
 • *💡⛓1.എൻജിനീയറിങ്*
 • 🔲 ജെഇഇ മെയിൻ– എൻഐടികളുൾപ്പെടെ സാങ്കേതിക സ്ഥാപനങ്ങളിലെ ബിടെക്, ബിആർക് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ.
 • 🔲 ജെഇഇ അഡ‍്വാൻസ്ഡ്– ഐഐടികളിലേക്കുള്ള പ്രവേശനം ഇതുവഴി.
 • 🔲 ബിറ്റ്സാറ്റ്– ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി&സയൻസ് നടത്തുന്ന പ്രവേശന പരീക്ഷ
 • 🔲 കേരള എൻജിനീയറിങ് എൻട്രൻസ്– സംസ്ഥാന കോളജുകളിലേക്കുള്ള പ്രവേശനം ഇതുവഴി
 • *💊💉🌡2. മെഡിസിൻ*
 • 🔲 നീറ്റ്– അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ.
 • 🔲 എയിംസ് എൻട്രൻസ് എക്സാമിനേഷൻ– ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കുള്ള പരീക്ഷ.
 • 🔲 ജിപ്മെർ എംബിബിഎസ് എൻട്രൻസ്– പുതുച്ചേരി ജിപ്മെറിലേക്കുള്ള പ്രവേശനം ഈ പരീക്ഷ വഴിയാണ്.
 • *🚣‍♀⛴🛥3. മറൈൻ സ്റ്റഡീസ്‌*
 • 🔲 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി കോമൺ‌ എൻട്രൻസ് ടെസ്റ്റ്– ബിഎസ്‌സി നോട്ടിക്കൽ സയൻസ് ബിരുദ കോഴ്സിന്റെ പ്രവേശന പരീക്ഷ.
 • 🔲 മെറി എൻട്രൻസ് എക്സാം– മുംബൈ, കൊൽക്കത്ത മറൈൻ എൻജിനീയറിങ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ബിഎസ്‌സി (മാരിടൈം സയൻസ്), മറൈൻ എൻജിനീയറിങ് ബിരുദം, നവി മുംബൈയിലെ ടിഎസ് ചാണക്യയി ൽ ബിഎസ്‌സി നോട്ടിക്കൽ സയൻസ്, പ്രവേശനത്തിനുള്ള പരീക്ഷ.
 • *🤺⚔💣 4. ഡിഫൻസ്*
 • 🔲 ഇന്ത്യൻ നേവി ബിടെക് എൻട്രി സ്കീം– 12 പാസായവർക്ക് നേവി സ്പോൺസർ ചെയ്യുന്ന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനം ഇതുവഴി.
 • 🔲 ആർമി ടെക്നിക്കൽ എൻട്രി സ്കീം (ടെസ്) – കരസേനയുടെ ടെക്നിക്കൽ സോൾജിയർ വിഭാഗത്തിലേക്കുള്ള പ്രവേശന സ്കീം.
 • 🔲 എൻ‍‍ഡിഎ–നേവൽ അക്കാദമി പ്രവേശന പരീക്ഷ – യുപിഎസ്‌സി നടത്തുന്ന പരീക്ഷ. നാഷനൽ ഡിഫൻസ് അക്കാദമിയുടെ ആർമി, എയർഫോഴ്സ് വിഭാഗങ്ങൾ, നേവിയുടെ നാലുവർഷ ബിടെക് കോഴ്സ് എന്നിവയിലേക്കു പ്രവേശനം.
 • *👗🧥💃 ‌ 5. ഫാഷൻ– ഡിസൈൻ– ആർക്കിടെക്ചർ*
 • 🔲 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) എൻട്രൻസ് ടെസ്റ്റ് കണ്ണൂരിലേത് ഉൾപ്പെടെയുള്ള ക്യാംപസുകളിലേക്ക് ഇതു വഴി പ്രവേശനം.
 • 🔲 എൻഐഡി ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്– നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ബി.ഡിസ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ.
 • 🔲 നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ)– കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന ആർക്കിടെക്ചർ പ്രവേശന പരീക്ഷ.
 • 🔲 യൂസീഡ്– അണ്ടർഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ– ഐഐടി ബോംബെയുടെ ഡിസൈൻ സെന്റർ നടത്തുന്ന പ്രവേശനപ്പരീക്ഷ.
 • *🗣🧠👥6. ഹ്യുമാനിറ്റീസ്*
 • 🔲 ഐഐടി മദ്രാസിലെ ഹ്യുമാനറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എക്സാമിനേഷൻ (എച്ച്എസ്ഇഇ) – പേരുകേട്ട ‌സാങ്കേതിക സ്ഥാപനത്തിലെ ഇന്റഗ്രേറ്റഡ് എംഎയ്ക്കുള്ള പ്രവേശനപ്പരീക്ഷ.
 • 🔲 ടിസ് ബാച്ചിലേഴ്സ് അഡ്മിഷൻ ടെസ്റ്റ് (ബാറ്റ്) ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓപ് സോഷ്യൽ സയൻസിന്റെ ബിരുദ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ.
 • 🔲 ഇഫ്‌ളു– എൻട്രൻസ് ടെസ്റ്റ് –ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷ.
 • 🔲 ജെഎൻയു എൻട്രൻസ് എക്സാം– ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ വിവിധ കോഴ്സുകളിലേക്കുള്ള പരീക്ഷ.
 • *🎋🌱🌳 7. അഗ്രിക്കൾച്ചർ*
 • 🔲 ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് എക്സാം ഫോര്‍ അഡ്മിഷന്‍– ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച് നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ.
 • *🥙🍕🍟 8. ഹോട്ടൽ മാനേജ്മെന്റ്*
 • 🔲 എൻസിഎച്ച്എംസിടി ജെഇഇ- 21 കേന്ദ്ര ഹോട്ടല്‍ മാനേജ്മെന്റ് സ്ഥാപനങ്ങളുള്‍പ്പെടെയുള്ളവയിലേക്കു പ്രവേശനം നല്‍കുന്ന പരീക്ഷ. നടത്തുന്നത് നാഷനല്‍ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ്.
 • *🎓⚖⚖ 9. നിയമപഠനം*
 • ‌ 🔲 ക്ലാറ്റ്– കൊച്ചിയിലെ നുവാൽസ് ഉൾപ്പെടെ ഇന്ത്യയിലെ 19 മുൻനിര നിയമ സർവകലാശാലകളിൽ എൽഎൽബി പഠനത്തിനു വഴിയൊരുക്കുന്ന പരീക്ഷ.
 • 🔲 കെഎൽഇഇ– കേരള ലോ എൻട്രൻസ് എക്സാം– സംസ്ഥാനത്തെ കോളജുകളിലെ നിയമപഠനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പരീക്ഷ.
 • 🔲 ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്– ഡൽഹി ദേശീയ നിയമ സർവകലാശാല നടത്തുന്ന പരീക്ഷ.
 • *📐💡🔌 10. സയൻസ്– മാത്‌സ്/ സ്റ്റാറ്റിസ്റ്റിക്സ്*
 • 🔲 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- ഐസറുകളിലേക്കുള്ള പരീക്ഷ, ജെഇഇ, കെവിപിവൈ സ്കോറുകളില്ലാത്തവർക്കു വേണ്ടിയുള്ള പ്രവേശന ചാനൽ.
 • 🔲 നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് നൈസറുകളിലെ അഞ്ചുവർഷ എംഎസ്‌സി പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷ.
 • 🔲 ഐഎസ്ഐ അഡ്മിഷൻ ടെസ്റ്റ്– ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.സ്റ്റാറ്റ്, ബി.മാത് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ.
 • 🔲 സിഎംഐ എൻട്രൻസ് എക്സാം– ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഎസ്‌സി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പരീക്ഷ.
  Source: Manorama

Leave a Reply

Your email address will not be published. Required fields are marked *